അമ്മ  -  Login
 Submitted By: Latif Ali      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
അമ്മ
1
അമ്മിക്കല്ലിലരയുന്ന മുളകിന്റെ മണമാണ്‌ എന്റെഅമ്മക്ക്
അയലത്തെ അടുക്കളയില്‍ വേവുന്ന ഇറച്ചി അമ്മയുടെ കൈപുണ്യമായ് വായിലൂറുന്നു
അലക്കുകല്ലിന്റെ നെന്ചത്തടിയായി
എച്ചില്‍പാത്രങളുടെ ദുര്‍ഗന്ധമായി
ഇഴപൊട്ടിയകയറിന്റെ പിരിച്ചിലായി
എണ്ണയിടാത്ത കപ്പിയുടെ കരച്ചിലായി
കിണറ്റിന്‍കരയിലെ അപസ്വരമായി എന്റെഅമ്മ

2
സന്ധ്യ നിറവയറും നിറകുടവുമായ് വേച്ചുവേച്ചുവരും
അമ്മയെപ്പോലെ
ഇരുട്ട് ഇടറുന്നകാലുകളില്‍ ആടിയാടി
അച്ഛനെപ്പോലെ
അമ്മയുടെ നാമജപം നേര്‍ത്ത് നേര്‍ത്ത്
അടുപ്പിലഗ്നിപോലെ
പുസ്തകത്താളില്‍ അക്ഷരങള്‍ വിശപ്പിന്റെ
കരിന്തിരികത്തുന്നു
അമ്മ കാത്തിരിക്കുന്നു കരിയുംകണ്ണീരുമുണങിയ കലംപോലെ
******
ലത്തീഫ് അലി
latifalik@gmail.com
 Re: അമ്മ  -  Login
 
 Submitted By:       |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
superrrrrrrrrrrrrrrrrrr my frinddd
 Re: അമ്മ  -  Login
 
 Submitted By:       |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
വളരെ നന്നായിരിക്കുന്നു
 Re: അമ്മ  -  Login
 
 Submitted By: shamsudeen P.I      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
NALLA KAVITHA.
cron
 

Fatal error: ./cache/ is NOT writable. in /home/ajbakshi/public_html/ave/spec/includes/acm/acm_file.php on line 103