|
|
|
|
|
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
നാണം പൂവിടും മിഴിയഴകും മൊഴിയഴകുമായ്- നാരിതന്‍ ചേഷ്ടകളിലാവസിക്കുമൊരു- നാടന്‍ നരജന്മമായിരുന്നവനെങ്കിലും- നാരദമുനിതന് കുനിഷ്ട്ടുകളവനില് കുടീകൊണ്ടിരുന്നു . നാരീരമണികള്തന്നിഷ്ട്ട തോഴനായി മാറി- നാരീവിനോദ വിലാസനായ് തീര്ന്നയവനെ- നാരീമണീയെന്ന ചെല്ലപ്പേരിലല്ലൊ- നാടിന് വിക്രുതികുട്ടന്മാര് വിളിച്ചിരുന്നത്. നാലുകെട്ടിനകത്തളങ്ങള്ക്കുള്ളില്- നാരിയും തോല്‍ക്കും തറവട്ടമ്മയായിരുന്നവന്, ന്രുത്ത്യ ന്രുത്ത്യാലസങ്ങളില് മിഴിവോടെ തിളങ്ങി- നാടിന്നോമനക്കുട്ടനായ് തെളീഞുനിന്നു. നെഞ്ചു വിരിഞ്ഞ പൂവാലന്മാര്ക്കു മുമ്പില്‍- നമ്രമുഖിയാമൊരു നവവധുവായവന്- നെയ്യ് മിനുങ്ങുമവരുടെ ആകാരഭംഗിയില്മയങ്ങി- നെടുവീര്‍പ്പോടെ നാവാല് ചുണ്ടുകള്‍ നനച്ചിരുന്നു. നീലാകാശപൊയ്കയില് മിഴികളെറിഞ്ഞ്- നീലക്കടല്ക്കര മണ്ണീലാലസ്യമോടെ- നനുത്ത വിരല്ത്തുമ്പാലേതോ നാമമെഴുതി- നൊമ്പരമോടെയിടയ്ക്കു തേങ്ങിയിരുന്നു. നോവുന്ന മുഖങ്ങളെവിടെ കണ്ടാലും- നനഞ്ഞിരുന്നു വ്യതയാലവന്ടെ നയനങ്ങളെങ്കിലും- നിറമുള്ള സ്വപ്നങ്ങള്‍ കണ്ടു കണ്ടു- നിദ്രയിലൊരു പ്രണയിനിയായ് പരിണമിച്ചിരുന്നു നാട്ടിലെ യുവകോമളന്മാരെ കോരിത്തരിപ്പിച്ചു- നിശയിലുണര്ന്നിരിക്കാന് കൊതിച്ചിരുന്നൊരീ രമണന്- നാരിയല്ല സത്യം നരജന്മം തന്നെയാണേ നരസ്രുഷ്ടിയിലൂഴിയില് പണ്ടു തന്നെ നമ്മുടെ സ്രുഷ്ടികര്ത്താവിനറീയാതെ- കൈ വന്നു പോയൊരു കൈപ്പിഴയാണെ. ഇരട്ടജന്മം
Judson Po pojudson@yahoo.co.in |
|
|
|
|
|
|
|
|
|
|