മൊഴികള്‍ പാഴ്മൊഴികള്‍  -  Login
 Submitted By: Judson Po      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
പറയുവാനായ് തുടങ്ങിടുമെന്തോ ഒന്നതില്‍-
പറയുവാനാവാതെ ചുടുനെടുവീര്‍പ്പുകളായ്-
പറാന്നുയര്‍ന്നുവല്ലൊ പറവയായ് വിദൂരതയിലെവിടയോ..
പറയുവാനവാതെ ഹ്രുദയത്തിലൊതുക്കിടുമോതൊയൊന്ന് വീണ്ടും-
പലപദനോവിന്‍ ശലഭങ്ങളായ് -
പികഞ്ഞിടുമാത്മവില്‍ ചിറകറ്റു വീണു.
പറഞ്ഞുപോയൊരു പാഴ്വാക്കിനലകള്‍-
പതഞ്ഞു നെന്ചിലലകടലായ് തിരയടിച്ചീടുമ്പോഴും-
പറഞ്ഞൊഴിഞ്ഞ മനസ്സോ വെറും-
പക്ഷിയൊഴിഞ്ഞൊരു കൂട് പോല്‍ തനിച്ചുനിന്നു.
പലനാള്‍കതന്നൊടുവില്‍ മെനഞ്ഞൊരു ചെറുസാന്ത്വനം-
പരിക്കേറ്റ് വീണൊരു മാങ്കിടാവായി-
പതുങ്ങിയധരത്തിന്‍ കതകിന്‍ മറവിലൊളിച്ചിടുന്നു.

പകലവനന്തിയുറക്കത്തിനായ് പോയീടും വ്യഥയിലോ-
പരിഭവവുമായെത്തിയ സന്ധ്യയില്‍-
പാഴ്നിലാവിന്‍ കണ്ണീരായ് ഞാനടര്‍ന്നുവീണു.

പൊട്ടിയ തന്ത്രികളില്‍ തളര്‍ന്നുവീഴും-
പിടയുംമൌനരാഗങ്ങള്‍ വിതുമ്പുമെതോയൊരു-
പഴയ തംബുരുവിന്നാത്മാവായലയുന്നു ഞാനിന്നും.
പലവട്ടം തിരയുന്നു സ്മ്രുതികളിലെവിടയോ-
പറയാതെ അകലങ്ങളിലുയര്‍ന്നുപോയൊരാ-
പക്ഷിതന്‍ പദശകലങ്ങളിന്നും ഞാന്‍

Judson Po
pojudson@yahoo.co.in
cron
 

Fatal error: ./cache/ is NOT writable. in /home/ajbakshi/public_html/ave/spec/includes/acm/acm_file.php on line 103