|
|
|
|
|
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
പ്രിയനെ നിന്നോര്മ്മകള്തന്- നിണം വാര്‍ന്നുവീണു നനഞ്ഞമണ്ണില്- നമ്മുടെ പാവന പ്രണയകഥയുടെ- മണ്‍കൂന മെനഞ്ഞൊന്നതില് മീതെ- നിന്സ്നേഹസ്മരണയ്ക്കായി- നിത്ത്യ ദുഖത്തിന് മരക്കുരിശൊന്നു നാട്ടുന്നു ഞാന്‍. മിഴിനീര്കണങ്ങളുടെ പ്രകാശധാരയില്‍- തീരാവ്യഥയോടതിന്ചാരെ- എന്ഹ്രുത്തന്തുക്കള് പൊട്ടുംവരെ- തപസ്സിരിക്കാം നിനക്കായീ സ്വര്ഗ്ഗപൂവനത്തില്. നീയില്ലാത്തൊരീ പകലുകളീല്- സൂര്യനുദിച്ചിതുവരെഞാന് കണ്ടില്ല. നീയെന്നരുകിലില്ലാത്തൊരു രത്രിയിലും- തെളിഞ്ഞട്ടില്ല ചന്ദ്രനുമിതുവരെ, നീപാടാതെയിന്നുവരെ വാനില്‍- ചെയ്തിട്ടില്ല ന്രുത്തം താരകങ്ങളും, നീയല്ലതെയെന് കണ്ണീറവിലെന്നും- വേറൊരു രൂപവുമൊരിക്കലുമണയുകയുമില്ല, എന്നാത്മാവിന്‍ ശാഖിയില്‍ നീയില്ലതെയിതുവരെ- ചേതനയും തുടിച്ചിട്ടില്ല, പടര്ന്നെന്നിലൊന്നായ് ചേര്ന്നനിന്നാത്മാവിനെ- ആവഹിച്ചെടുത്തീടനാര് തുനിഞ്ഞെന്നാലും- ആനേരമീ ദേഹത്തിനുള്ളിലൊരു- ജീവന്ടെ കണികയുമുണ്ടാവില്ല നാഥ.
Judson Po pojudson@yahoo.co.in |
|
|
|
|
|
|