|
|
|
|
|
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
വാന നീലോല്പല മിഴികളില്‍നിന്നും- അടര്‍ന്നു വീണപ്പോള്‍- കാര്‍മേഘ ചേതനയില്‍ നിന്നും- പൊഴിഞ്ഞു വീണപ്പോള്‍- നീയൊരു മഴത്തുള്ളിമാത്രമായിരുന്നു. താഴെ ധരണിയില്‍ പറന്നെത്തി നീ ചിരിച്ച നേരം- ആയിരമായിരം ചിറകുള്ള- അഴകാര്‍ന്ന വര്ണ്ണ്ചിറകുള്ള- മഴക്കാലമായ് നീ ന്രുത്തം വെച്ചു. പക്ഷെയെന് ഹ്രുദയത്തില്- നീയെന്നുമൊരു തേന്കണമായിരുന്നു. നിശബ്ദവേദനയുടെ മൂകതയില്‍- ഒരു പുഞ്ചിരി സമ്മാനിച്ച- പനിനീര് മഴത്തുള്ളി, പെയ്ത മഴയില്‍ കുളിര്‍ന്ന മണ്ണീന് മനം- പുതുമുകുളങ്ങളായ് പൂക്കളായ് പിറന്നപ്പോള്‍- എന്മനം ചിത്രശലഭമായ് പറന്നപ്പോള്‍- നിന്നെ ഞാന്‍ മഴയുടെ ഹ്രുദയമെന്നും- എന്ടെ സ്നേഹിതേയെന്നും വിളിച്ചു. വാനമേഘങ്ങളില്‍ കറുത്തചായ വീഴുമ്പോള്‍- വേഴാമ്പല്‍ പോല്‍ തേടിയെത്തും- ഒരു മഴനീര്ത്തുള്ളിക്കായ്- എന്ടെ കൂരയ്ക്ക് വെളിയില്‍ ഞാനെന്നും.
Judson Po pojudson@yahoo.co.in |
|
|
|
|
|
|