അവള് എന്നിലേക്ക് വന്നത്, എന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കാനായിരുന്നു. മുടിയിഴകളില്‍ ഒന്നു തഴുകാനായിരുന്നു, കാഴ്ചയിലേക്ക് ഒരു ചുംബനത്തിനായിരുന്നു. ഈന്തപ്പന ചോട്ടില് ഞങ്ങളിരുന്നു, ഈന്തപ്പഴം പോലെ നാവുനുണഞ്ഞു, എന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ- ഉഛ്വാസങ്ങിലൂടെ ഞാനറിഞ്ഞു. ആ കണ്ണുകളിലെ വികാരം ഞാന്‍ കുടിച്ചു. ഒരായുസിന്റെ ദാഹത്തില്‍ ഞങ്ങള്‍ നനഞ്ഞു. ഓര്‍മ്മകള്‍ മടക്കി നല്കി ഞാന്‍ വരുമ്പോള്‍, ഈന്തപ്പനച്ചോട്ടില്‍, അവളെക്കാത്ത് എന്റെ നിഴല്‍ ഒറ്റക്ക് നില്‍പ്പുണ്ടായിരുന്നു.
M.H. Saheer mhsaheer@rediffmail.com |
|