|
|
|
|
|
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
വീണ്ടും ചിരിക്കുന്നു ശാസ്ത്രം-{ഈശ്വര കണികതേടീ} തന്കൈക്കുമ്പിളിലൊതുക്കിടും ലോകത്തെ നോക്കി, മനുഷ്യരോ മാറിടുന്നു- അതിന്നടിമകളും, ഉടമകളും- ഉപകരണങ്ങളുമെന്നപോല്. പുഴപോലെ പണമൊഴുക്കുന്നിതിനായെന്നും- പുഴുപോല്‍ മണ്ണടിയും മനുഷ്യന് വ്രഥാ- ചേതനയെയൊന്നു തൊട്ടറിഞ്ഞീടാനായ്- മണത്തറിഞ്ഞു ദൈവത്തെ ജയിച്ചീടാന്. വലിച്ചുകീറിയെറിഞ്ഞ- ഗഗനനീലിമയും കടന്നു മേലെ- ഗോപുരങ്ങള്‍ കെട്ടിയുയര്ത്തീടുന്നതാര്? ഭൂമിതുരന്ന് പാതാള ഗര്‍ത്തത്തില്‍- വിരുന്നുശാലയൊരുക്കുന്നതാര്? കാറ്റിനെ മൂക്കുകയറിട്ട് വരുതിയിലാക്കീടാന്- വായുവിനെ പിടിച്ച് കൂട്ടിലടച്ചീടാന്- അക്ഷണീയം പരിശ്രമിച്ചുതളരും പാവം മാനവരോ? ഈശ്വരചൈതന്ന്യം- പരീക്ഷണനാളിയില്‍ നിറച്ചു- ജലത്തെ കീറിമുറിക്കുംപോല്- ഓരോ തന്ദുക്കളും വേര്‍തിരിച്ചറിഞ്ഞു- നവമൊരു കഥ മെനഞ്ഞീടാന്‍- പാഴ്വേല ചെയ്തീടുമൊരു കൂട്ടം ഗവേഷകരോ? ഈശ്വരന്റ്റെ കഴുത്തിനു- കൂച്ചുവിലങ്ങിട്ടൊരു ചോദ്യമാരായാന്- ആത്മാവിന് കണിക കയ്യിലെടുത്തു- ലോകത്തിനൊരുത്തരം നാവില്‍ വെച്ചു കൊടുത്തീടാന്‍- ആദിമുതല്ക്കിന്നുവരെ പ്രയത്നം തുടരും- ബുദ്ധിഭ്രമം പെട്ടൊരുകൂട്ടം ബുദ്ധിരാക്ഷസ്സരോ? സ്രാഷ്ട്ടാവിന് നെറുകില്‍- കോണിവെച്ചു വലിഞ്ഞുകയറുമീ- ബുദ്ധിജീവികള്തന് അന്വേഷണഭ്രമം- ഒരുകാറ്റൊന്നൂതി ഈശ്വരന് ശമിപ്പിച്ചിരുന്നെങ്കില്‍- ഈ ത്വരയ്ക്കൊരു മറുപടീ നല്കിയിരുന്നെങ്കില്!
(പി ഒ. ജൂഡ്സന്) Judson Po pojudson@yahoo.co.in |
|
|
|
|
|
|