|
|
|
|
|
|
Submitted By:
Judson Po |
Submit Your Article
|
Email this to Friend |
|
Post a comment about this Article -
Report Abuse
|
നീന്തി നീന്തി നീങ്ങും മേഘമേ- നീലവാനിന് മുഖം നീ കണ്ടുവോ, നീറി നീറി തളര്‍ന്ന് കൂടിരിക്കും- നീലരാവിന്‍ ഹ്രുദയം നീ കണ്ടുവോ, നീര്‍മണിത്തുള്ളികള്‍ ചുരത്തിയൊഴുക്കീടും- നിലാവിന് നോവൂറും മിഴികള്‍ നീ തഴുകിയോ, നിഴലായ് കൂടെ നടന്നീടും നിന്- നിറസനേഹമനം നിലാവറിഞ്ഞുവോ, നിത്യ തപസ്സിരിക്കും ഭൂമുനിതന്- നിദാന്ത താപസ്സഹേതു നീചോദിച്ചുവോ. നീലവിഹായസ്സില്‍ തപസ്സുണര്‍ത്താന്‍ ന്രുത്തമാടും നിരവധ്യ താരകമണീകള്തന്നംഗലാവണ്യം നീ കണ്ടുവോ, നീളെ നടനമാടിതാളര്ന്നുവീഴും താരകകന്യകളെ- നിരന്തരം നെന്ചോട് ചേര്ത്തുറക്കുമാ വാനവാല്സല്യം കണ്ടുവോ, നിദ്രയില്ലാതെ കര്മ്മനിരതയാംരാത്രി- നിറത്തിങ്കളെ കാത്തിടുമനശ്വര സ്നേഹം നീ കണ്ടുവോ, നീരിനായ് കേണുകണ്ണുകളുയര്ത്തീടും- നീരദമലരിന് തീരാത്തദാഹം നീയറിഞ്ഞുവോ നീര്‍കണങ്ങള്‍ ചുണ്ടിലിറ്റുതൂവിടും- നിശബ്ദരാവിന് നീരുറവയവിടെ കണ്ടുവോ നിറമുള്ളചിറകുമായ് പറന്നീടും മേഘമേ- നിന്വര്ണ്ണത്തൂവലിലൊന്നു കടം തന്നീടാമോ. നിലയില്ലാക്കടല്താണ്ടി സൂര്യനെത്തീടും മുന്‍പേ- ,നീയൊരുവട്ടം താഴെ വന്നുപോകുമോ? പി ഒ ജൂഡ്സന്
Judson Po pojudson@yahoo.co.in |
|
|
|
|
|
|