കപി എന്ന കവി  -  Login
 Submitted By: Judson Po -      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
ഒരുവരി കവിതയൊന്നെഴുതീടാന്‍
മോഹിച്ചൊരിക്കലൊരു-
വികടകവിതന്‍ കവിതയുംപേനയും കട്ടവന്‍ ഞാന്‍,
ആ കപിയുടെ പേക്കോലക്കളി കണ്ടു-
കുരങനാമെന്‍ ജന്‍മമെത്ര നന്നെന്ന്-
ഊറിച്ചിരിയോടെ ഒരു നിമിഷം ഞനോര്‍ത്തുപോയി .
പാവമാക്കവി വരികളിലൂടെ ഞന്‍-
എന്‍ടെ കപിവിലാപം കുറിച്ചിടുന്നിവിടെ!
ഞാനൊരു കപി.
കവിഹ്രുദയം സ്വപ്നം കണ്ടൊരു കപി.
കപിലനെന്നെന്നുടെ ശരിയായ പേര്,
കപിയെന്നയോമന പേരില്‍ പ്രസിദ്ധന്‍,
ഉലകംമുഴുവനെന്നുടെ രാജ്യം,
വാഴുന്നിടമിന്നെന്നുടെ ദേശം,
കാടും വീടുമെന്നുടെ വീട്,
"വാനരവംശം" എന്നു വീട്ടുപേര്.
മനുഷ്യരോടാണെനിക്കേറെ ഇഷ്ടം,
പക്ഷെ പരിഹാസഭാവമാണെന്നും അവര്‍ക്കെന്നോട്,
എന്‍ടെ പിന്‍ഗാമികളാണവരെന്ന സത്യം
മനപൂര്‍വ്വമവരെന്തേ മറന്നീടുന്നു.
ചിലനേരമവര്‍തന്‍ ചേഷ്ടകള്‍ കണ്ടാല്‍-
എന്‍നാവിനവര്‍തന്‍ ഭാഷ വഴങ്ങീടുമെന്നാല്‍-
നന്ദികെട്ടവര്‍തന്‍ മുഖം നോക്കി-
വാലില്ല കപിയെന്നു ഞാനവരെ വിളിച്ചേനേ.

എന്‍ടെ മെയ്യ് വഴക്കവും തഴക്കവും-
കൂത്താട്ടവും വള്ളിയൂഞ്ഞാലാട്ടവും കൊണ്ടു-
കലാരൂപങ്ങളുണ്ടാക്കി മാന്യരെപ്പോല്‍
പണമുണ്ടാക്കുന്നതില്‍ വെറുപ്പൊന്നുമില്ലയിവര്‍ക്ക്.
ഞാനൊരു പാവം കപി-
കവിഹ്രുദയം കട്ടെടുത്ത കപി,
കപിലനെന്നെന്‍ പേര്
മാനവ കപടതയെ വെറുംവരികളിലൊതുക്കാന്‍ സ്രമിച്ചവന്‍.
പി.ഒ.ജൂഡ്സന്‍

_________________
Juson PO
Email: pojudson@yahoo.co.in
cron
 

Fatal error: ./cache/ is NOT writable. in /home/ajbakshi/public_html/ave/spec/includes/acm/acm_file.php on line 103