ഒറ്റത്താരകം  -  Login
 Submitted By: Judson Po -      |      Submit Your Article     |     Email this to Friend
Post a comment about this Article    -  Report Abuse
ഹേയ് താരമേ,
ആകാശപൂങ്കാവനത്തില്‍ വിടര്‍ന്ന്-
നിലാചാര്‍ത്തില്‍ നനഞ്ഞുണര്‍ന്നൊരു-
വിതുരയാമൊറ്റത്താരമേ,
വിഷാദവതിയായ് തേടുവതാരെ നീ-
താഴെ വിചാരവതിയായ് തിരയുവതാരെ.
എന്നാത്മാവിന്‍താളില്‍ നീ-
ചിറകുള്ളചിന്തയായ് തെളിയുന്നു,
ഒരു കണ്ണീര്‍ പുഷ്പമായ്,
എന്നകതാരില്‍ നിറയുമോര്‍മ്മകളായ്-
ഇതളണിഞ്ഞു വിരിയുവതെന്തേ.

മനം വ്യാകുലതയില്‍ മൂടിയരേതോ-
രജനിയുടെ മടിയില്‍ തനിച്ചിരിക്കുമ്പോഴല്ലോ-
നിന്നെ ഞാനാദ്യമായ് കണ്ടതു ദൂരെ,
അന്നുനീ ചിരിച്ചെന്നെനോക്കി,
അല്ലനീ കരയുകയായിരുന്നെന്ന്-
പൂവിന്‍ കവീളിലെ നീര്‍കണം കാണവേ-
കാറ്റിന്‍ചുണ്ടിലെ ശോകരാഗം കേള്‍ക്കവേ-
ഒരു നൊമ്പരമായ് ഞാനറിഞ്ഞു,
നമ്മള്‍ സമാന്തരങ്ങളാണെന്നു തോന്നവെയല്ലൊ-
നിന്‍ഹ്രുദയം ഞാന്‍ തിരഞ്ഞു വന്നത്-
അപ്പോഴുംനീ മിഴിനീരൊഴുക്കുകയായിരുന്നു,
പിന്നെ ഏതോയൊരു യാമത്തില്‍-
ഞാന്‍ കാണാത്തൊരു ലൊകത്തിലേക്കു നീ-
മിന്നമിനുങ്ങായ് പറന്നുയരുകയായിരുന്നു.
ഇന്നു നമ്മളാരെ-ആര്‍ തിരഞ്ഞെത്തുന്നു
നീ നിന്നാകടല്‍ക്കരയിലും
ഞാനെന്‍ ജാലകവാതിലിനും ചാരെ,
എന്നെ തേടി നീ വന്നപ്പോഴും
ഞാന്‍ നിന്നെ തിരഞ്ഞെത്തിയപ്പോഴും-
നീയൊറ്റയ്ക്കായിരുന്നു-
എന്നുംനീയെനിക്കൊരൊറ്റത്താരമായിരുന്നു.
നാമിരുവര്‍ക്കുമായ് എന്നെയും നിന്നെയും-
നമുക്കായീ ലൊകവുംസ്രുഷ്ടിച്ചെതെന്ന സത്യം-
എന്നെപ്പൊലെ നീയുമറിയുന്നുവോ?
അടങ്ങാത്ത നമ്മള്‍തന്നനുരാഗമെന്നു-
ഞാനിതിനെ വിളിച്ചീടട്ടെ താരമേ.

പി.ഒ ജൂഡ്സന്‍

_________________
Juson PO
Email: pojudson@yahoo.co.in
cron
 

Fatal error: ./cache/ is NOT writable. in /home/ajbakshi/public_html/ave/spec/includes/acm/acm_file.php on line 103