|
കാച്ചില് വട..
കാച്ചില് കൊണ്ടൊരു വട. രുചിച്ചു നോക്കിയിട്ടുണ്ടോ... ഇല്ലെങ്കില്‍ ഇതാ പരീക്ഷിച്ചുനോക്കൂ. തികച്ചും വ്യത്യസ്തമായ ഒരു രുചി ആസ്വദിക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കാച്ചില് 1/2 കിലോ
ഉള്ളി ഒരു പിടി
പച്ചമുളക് 3
വറ്റല്‍മുളക് 2
മല്ലിയില ഒരു പിടി
അരിമാവ് 1 സ്പൂണ്‍
കടലമാവ് 1 സ്പൂണ്‍
നെയ്യ് 1 സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
പാകം ചെയ്യേണ്ട വിധം
കാച്ചില് തൊലികളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. അതില്‍ അരിഞ്ഞ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, മല്ലിയില എന്നിവയും ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ച് ചെറിയ ഉരുളകളിലാക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.
|
Page 1 of 1
|